Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twenty20

ട്വ​ന്‍റി 20യും ​കോ​ൺ​ഗ്ര​സും കൈ​കോ​ർ​ത്തു ; കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് ഔ​ട്ട്

കൊ​ച്ചി: ട്വ​ന്‍റി 20യും ​കോ​ൺ​ഗ്ര​സും കൈ​കോ​ർ​ത്ത​തോ​ടെ കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം പി​ടി​ക്കാ​നാ​യി​ല്ല. എ​ൽ​ഡി​എ​ഫ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ വ​ട​വു​കോ​ട് - പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ൽ ട്വ​ന്‍റി 20 പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ച്ചു.

ഇ​വി​ടെ എ​ൽ​ഡി​എ​ഫി​ന് എ​ട്ടു സീ​റ്റും യു​ഡി​എ​ഫി​ന് ഏ​ഴ് സീ​റ്റും ട്വ​ന്‍റി 20ക്ക് ര​ണ്ട് സീ​റ്റു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്വ​ന്‍റി 20 അം​ഗ​ങ്ങ​ൾ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചു. ഇ​തോ​ടെ യു​ഡി​എ​ഫി​ന്‍റെ റെ​ജി തോ​മ​സ് പ്ര​സി​ഡ​ന്‍റാ​യി.

മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​നാ​ണ് ഭ​ര​ണം. തി​രു​വാ​ണി​യൂ​രി​ൽ ഒ​മ്പ​തു സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യാ​ണ് ട്വ​ന്‍റി 20 അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 12 സീ​റ്റു​ള്ള യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു.

കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ൽ 14 സീ​റ്റ് നേ​ടി ട്വ​ന്‍റി 20 അ​ധി​കാ​ര​ത്തി​ലെ​ത്തി. ഇ​വി​ടെ സം​യു​ക്ത മു​ന്ന​ണി ഏ​ഴു സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​നും ട്വ​ന്‍റി 20ക്കും ​ഏ​ഴ് വീ​ത​മാ​ണ് അം​ഗ​ങ്ങ​ളു​ള്ള​ത്. ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യം ട്വ​ന്‍റി 20ക്കൊ​പ്പം നി​ന്നു.

കോ​ല​ഞ്ചേ​രി ഈ​സ്റ്റി​ൽ നി​ന്നു​ള്ള പൂ​ജ ജോ​മോ​ൻ പ്ര​സി​ഡ​ന്‍റാ​യി. ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 16വാ​ർ​ഡും വി​ജ​യി​ച്ച് ട്വ​ന്‍റി 20 ഭ​ര​ണം നി​ല​നി​ർ​ത്തി. വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ 24 വാ​ർ​ഡു​ക​ളി​ൽ 15ലും ​വി​ജ​യി​ച്ച യു​ഡി​എ​ഫി​നാ​ണ് ഭ​ര​ണം.

വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ൽ​ഡി​എ​ഫ് നേ​ടി. കോ​ൺ​ഗ്ര​സി​ന്‍റെ സ​വി​ത അ​ബ്ദു​ൾ​റ​ഹ്മാ​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം യു​ഡി​എ​ഫ് നേ​ടി.

 

Latest News

Up